എങ്ങനെ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം?

എങ്ങനെ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം?

 എല്ലാം സ്മാർട് ആവുകയാണ് അതിനാൽ തന്നെ മൊബൈൽ നമ്പറിന്റെയും ഇമെയിൽ ID യുടെയും പ്രാധാന്യം വളരെ അധികമാണ്. 

How to update Mobile number in Driving Licence online

Kerala State Driving Licence ൽ എങ്ങനെയാണ് മൊബൈൽ നമ്പർ ചേർക്കുകയോ, തിരുത്തുകയോ ചെയ്യുന്നത് എന്ന് നോക്കാം. ഡ്രൈവിംഗ് ലൈസൻസിന്റെ പലകാര്യങ്ങളും ഓൺലൈനായി ചെയ്യേണ്ടി വരുമ്പോൾ ഈ മൊബൈൽ നമ്പർ update ചെയ്യേണ്ടതായി വരും.

എന്തൊക്കെ കാര്യങ്ങളാണ് Driving licence ൽ Mobile നമ്പർ ചേർക്കാനായി വേണ്ടത്?

 •  Driving Licence Number 
 • Date Of Birth 
 • Active Mobile number


How to update Mobile number in Driving Licence online? | എങ്ങനെ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം?

STEP 1: 

 1. Parivahan ന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. ( link ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്. 
 2. Online Services എന്ന മെനുവിലെ Driving Licence Related Service എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക. 
 3. തുടർന്ന് വരുന്ന സ്‌ക്രീനിൽ Others എന്ന മെനുവിലെ Mobile number update എന്ന Sub menu വിൽ ക്ലിക്ക് ചെയ്യുക.

STEP 2: 

 1. Select Criteria എന്നതിൽ നിന്നും Driving Licence എന്നത് സെലക്ട് ചെയ്യുക. 
 2. Submit button ക്ലിക്ക് ചെയ്യുക. 
 3. Licence issue date ( Valid from ) സെലക്ട് ചെയ്യുക. 
 4. DL Number ( Driving Licence number) പുതിയ രീതിയിൽ കൊടുക്കുക. ( Eg: Old licence number : 33/3320/2010  New licence number : KL33 20100003320) 
 5. Date of birth സെലക്ട് ചെയ്യുക. 
 6. Submit Button Click ചെയ്യുക. (ഇപ്പോൾ Licence Holder Details കാണാം,) 
 7. Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 

STEP 4

 1. New mobile number & Confirm new mobile number എന്ന ഭാഗത്തു നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. 
 2. Reason for change എന്ന ഭാഗത്തു നിങ്ങൾ മൊബൈൽ നമ്പർ update ചെയ്യുന്ന കാരണം എഴുതുക. 
 3. Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 
 4. മൊബൈലിൽ വരുന്ന OTP type ചെയ്ത് കൊടുക്കുക. 
 5. Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 
 6. Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.


Driving Licence Mobile number Update / Change / Add ചെയ്യാനുള്ള വെബ്‌സൈറ്റ് ലിങ്ക്.

Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post