ഡ്രൈവിംഗ് ലൈസെൻസിലെ photo & signature change ചെയ്യാം

ഡ്രൈവിംഗ് ലൈസെൻസിലെ photo & signature change ചെയ്യാം

 Driving licence ലെ പഴയ ഫോട്ടോ മാറ്റി പുതിയതാക്കണോ? , ലൈസൻസ് എടുക്കാൻ പ്രായമായപ്പോൾ തന്നെ ഡ്രൈവിംഗ് ലൈസൻസ് എടുത്തവരായിരിക്കും ഭൂരിഭാഗം പേരും, എന്നാൽ ഒരു ഇരുപത്തഞ്ച് വയസ്സ് ആകുമ്പോളെക്കും നമ്മളെയും നമ്മുടെ driving licence ലെ ഫോട്ടോയും തമ്മിൽ തിരിച്ചറിയാൻ പാട് പെടാറുണ്ട്.

ഇത് പലപ്പോഴും വിദേശരാജ്യങ്ങളിലും സ്വദേശത്തും വാഹനമോടിക്കുമ്പോൾ പരിശോധനകളിൽ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്., എന്നാൽ ഇപ്പോൾ നമുക്ക് വളരെ എളുപ്പം online ആയി driving licence ലെ photo യും signature ഉം update ചെയ്യുവാൻ സാധിക്കും.

Photo and signature update ചെയ്യുന്നതിനായി എന്തൊക്കെ കാര്യങ്ങൾ ആവശ്യമുണ്ട്?

 Passport size photo ( softcopy, size താഴെ കൊടുത്തിട്ടുണ്ട് ) Signature ( വെള്ളക്കടലാസിൽ ഒപ്പ് ഇട്ട് photo അല്ലെങ്കിൽ scan ചെയ്ത് എടുത്തത്. ) (Softcopy, size താഴെ കൊടുത്തിട്ടുണ്ട് ) Driving Licence ( soft copy , file size താഴെ കൊടുത്തിട്ടുണ്ട്)


Driving licence photo and signature size. 

Driving Licence photo size: 420px X 525 px 

Driving Licence signature size: 256px X 64px Format: JPEG / JPG Maximum file size: 10 – 20 kb 

Driving Licence file size: Maximum 500kb


Driving Licence photo And Signature update ചെയ്യുന്നതിനുള്ള Fees. 

505 Rs (Including postal charge)

എങ്ങനെ ഡ്രൈവിംഗ് ലൈസെൻസിലെ photo & signature change ചെയ്യാം?

 ഇതിനായി Parivahan ന്റെ വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത് (ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട് ) , Driving licence number and DOB നൽകിക്കൊണ്ട് പരിവാഹന്റെ വെബ്സൈറ്റിൽ പ്രവേശിക്കാം, കൃത്യമായ വിവരങ്ങളും പുതിയ photo , പുതിയ signature എന്നിവ പറഞ്ഞ പ്രകാരം upload ചെയ്ത് കൊടുക്കുക, കൂടാതെ Document upload ൽ Driving Licence കൂടി upload ചെയ്യുക. ഇതിനായി വരുന്ന ഫീസ് അടച്ചു RTO യെ സന്ദർശിക്കുവാൻ ഉള്ള Slot ബുക്ക് ചെയ്യുക ആ തീയതിയിൽ Online ആയി ലഭിക്കുന്ന application form , Payment recipt , Orginal Driving Licence എന്നിവയുമായി ചെന്ന് submit ചെയ്യുക. കുറച്ചു ദിവസത്തിനുള്ളിൽ പുതിയ Driving Licence വീട്ടിൽ പോസ്റ്റൽ ആയി എത്തുന്നതാണ്.


ഡ്രൈവിംഗ് ലൈസൻസിൽ ഫോട്ടോ ആൻഡ് signature അപ്ഡേറ്റ് ചെയ്യാനുള്ള വെബ്സൈറ്റ് ലിങ്ക്. 

https://parivahan.gov.in/

Previous Post Next Post