Start-Up India: ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

Start-Up India: ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

സ്റ്റാർട്ട്-അപ്പ് ഇന്ത്യ: ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

{getToc} $title={Table of Contents}

ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ആണ് ഈ പ്രോഗ്രാമുകൾ നിയന്ത്രിക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്ത്യ സ്കീമിന് ഓൺലൈനായി എങ്ങനെഅപേക്ഷിക്കാം?
Start-Up India: ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?


രാജ്യത്തെ യുവാക്കൾക്കിടയിൽ സംരംഭകത്യം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർതുടങ്ങിയ പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി. 2016ലാണ് സ്റ്റാർട്ട്-അപ്പ് ഇന്ത്യ പദ്ധതിആരംഭിച്ചത്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നതിന് പുറമെ, തൊഴിലവസരങ്ങൾസൃഷ്ടിക്കുക, സമ്പത്ത് സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം

രാജ്യത്തെ എല്ലാ കേന്ദ്ര സർവകലാശാലകളേയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളേയുംസഹകരിപ്പിച്ചാകും പദ്ധതി നടപ്പിലാക്കുക. കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ ഇന്ത്യയെ ലോകത്തിന്റെസ്റ്റാർട്ടപ്പ് തലസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമാക്കുന്നത്.

ഈ പദ്ധതി ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയെ പരിവർത്തനംചെയ്യുന്നതിനുമായി നിരവധി പരിപാടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ആണ് ഈ പ്രോഗ്രാമുകൾനിയന്ത്രിക്കുന്നത്.


പദ്ധതിയുടെ സവിശേഷതകൾ

  • സ്റ്റാർട്ട്അപ് സംരംഭകർ ലാഭത്തിന് മൂന്നു വർഷത്തേക്ക് ആദായ നികുതി നൽകേണ്ടതില്ല.
  • പേറ്റൻറ് ഫീസിൽ 80 ശതമാനം ഇളവു നൽകും.
  • ഫാസ്റ്റ്ട്രാക് വ്യവസ്ഥയിൽ കാലതാമസമില്ലാതെ പേറ്റൻറും ലഭ്യമാക്കും.
  • പരിസ്ഥിതി ചട്ടങ്ങൾ പാലിച്ചുവെന്ന് സംരംഭകർ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാവും. 
  • മൂന്നുവർഷത്തേക്ക് പരിശോധനകളുണ്ടാവില്ല.
  • സ്റ്റാർട്ട്അപ്പുകളിൽ പണം നിക്ഷേപിക്കുന്നതിന് നികുതി വ്യവസ്ഥകൾ ഉദാരീകരിക്കും
  • വ്യവസായം ഗുണകരമല്ലെന്ന് കണ്ട് അടച്ചുപൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് 90 ദിവസം കൊണ്ട്സൗകര്യമൊരുക്കാൻ നിയമം കൊണ്ടുവരു
  • വായ്പ നൽകുന്നതിനായി 10,000 കോടി
  • മുൻപരിചയമില്ലാത്തവർക്കു മുന്നിൽ വാതിൽ കൊട്ടിയടക്കുന്ന അവസ്ഥക്ക് മാറ്റംവരുത്തും

സ്റ്റാർട്ടപ്പ് രജിസ്ട്രേഷനുള്ള യോഗ്യത

  • കമ്പനി ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ലെങ്കിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനി രൂപീകരിക്കണം.
  • ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ വകുപ്പിൽ നിന്ന് സ്ഥാപനത്തിന് അനുമതിലഭിക്കണം.
  • സ്ഥാപനത്തിന് ഇൻകുബേഷൻ മുഖേനയുള്ള ഒരു ശുപാർശ കത്ത് ഉണ്ടായിരിക്കണം.
  • കമ്പനിക്ക് നൂതന ഉൽപ്പന്നങ്ങൾ ഉണ്ടായിരിക്കണം.
  • കമ്പനി പുതിയതായിരിക്കണം എന്നാൽ അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതല്ല.
  • വിറ്റുവരവ് 25 കോടി രൂപയിൽ കൂടരുത്. 

സ്റ്റാർട്ടപ്പ് ഇന്ത്യ സ്കീമിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

  1. startupindia.gov.in സന്ദർശിക്കുക.
  2. നിങ്ങളുടെ കമ്പനിയുടെ പേര്, സ്ഥാപനം, രജിസ്ട്രേഷൻ തീയതി എന്നിവ നൽകുക.
  3. പാൻ വിശദാംശങ്ങൾ, വിലാസം, പിൻകോഡ്, സംസ്ഥാനം എന്നിവ നൽകുക.
  4. അംഗീകൃത പ്രതിനിധി, ഡയറക്ടർമാർ, പങ്കാളികൾ എന്നിവരുടെ വിശദാംശങ്ങൾ ചേർക്കുക.
  5. അവശ്യ രേഖകളും സ്വയം സാക്ഷ്യപത്രവും അപ്‌ലോഡ് ചെയ്യുക.
  6. കമ്പനിയുടെ സ്ഥാപനവും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഫയൽ ചെയ്യുക.

StartUp India Website:

Previous Post Next Post