Manodarpan: initiative for mental health support to students

Manodarpan: initiative for mental health support to students

പരീക്ഷാപ്പേടിയകറ്റാൻ ‘മനോദർപ്പൺ’: സൗജന്യ കൗൺസിലിങ് സംവിധാനവുമായി വിദ്യാഭ്യാസമന്ത്രാലയം

പരീക്ഷക്കാലത്തെ മാനസികസംഘർഷം കുറച്ച് വിദ്യാർഥികൾക്ക് കൈതാങ്ങാവാൻ സൗജന്യകൗൺസിലിങ് സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിർഭർ ഭാരത് അഭിയാനുകീഴിലാണ് 'മനോദർപ്പൺ' എന്നപേരിൽ ഇ-കൗൺസിലിങ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുക. വാർഷിക പരീക്ഷകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കുംമാനസികപിന്തുണയും വൈകാരിക സുസ്ഥിരതയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Manodarpan: initiative for mental health support to students


കോവിഡിനുശേഷം വിദ്യാർഥികളുടേതടക്കം മാനസിക-വൈകാരിക നിലയിൽ വന്ന മാറ്റം മുന്നിൽക്കണ്ടാണ് പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾകൂടി പരിഗണിച്ച്'മനോദർപ്പൺ' സേവനങ്ങൾ ആരംഭിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. 

മാനസിക-സാമൂഹിക ആശങ്കകൾ പരിഹരിച്ച് വിദ്യാർഥികളുടെ കഴിവുകളും സമ്മർദവും ഉത്കണ്ഠയും ഫലപ്രദമായി കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം. അതിനൊപ്പം വിദ്യാർഥികളെ സഹായിക്കാൻ അധ്യാപകർക്കും മാതാപിതാക്കൾക്കും മാർഗനിർദേശങ്ങൾ ലഭ്യമാക്കും. സ്കൂൾ, സർവകലാശാലാ തലങ്ങളിലെ കൗൺസലർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഓൺലൈൻ ഡയറക്ടറിയും ഡേറ്റാബേസും manodarpan.education.gov.in/  ൽ ലഭ്യമാണ്. മാനസികാരോഗ്യസഹായം തേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവ നേരിട്ട് ആക്സസ് ചെയ്യാം.

ടെലി-കൗൺസിലിങ്: 8448440632 എന്ന നമ്പർ വഴി സൗജന്യ ടെലി-കൗൺസിലിങ്. രാജ്യത്തെവിവിധ പ്രദേശങ്ങളിൽനിന്നുള്ള 80 കൗൺസലർമാരാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുംഅധ്യാപകർക്കും സേവനങ്ങൾ നൽകുക. എല്ലാദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ.

തത്സമയ ചർച്ചകൾ: 

ആറുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും മാനസികാരോഗ്യവും വൈകാരിക ക്ഷേമവും സംബന്ധിച്ച ആശങ്കകൾ പരിഗണിക്കാൻ വിവിധ വിഷയങ്ങളിൽ കൗൺസിലർമാരുമായി തത്സമയ ചർച്ചകൾ നടത്തും. തിങ്കൾമുതൽ വെള്ളിവരെ വൈകീട്ട് അഞ്ചുമുതൽ അഞ്ചരവരെയാണ് ചർച്ച.

വെബിനാറുകൾ:

 വിവിധ വിഷയങ്ങൾ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി'പരിചർച്ച' എന്നപേരിൽ എല്ലാ വെള്ളിയാഴ്ചകളിലും വെബിനാറുകൾ സംഘടിപ്പിക്കും. ഉച്ചയ്ക്ക്രണ്ടരമുതൽ നാലുവരെയാണ് സമയം.

എല്ലാ സെഷനുകളും പി.എം. ഇ-വിദ്യ, എൻ.സി.ഇ.­ആർ.ടി. യുട്യൂബ് ചാനലുകളിൽ തത്സമയം സംപ്രേഷണംചെയ്യും.
Previous Post Next Post