How To Apply Encumbrance certificate (ബാധ്യത സർട്ടിഫിക്കറ്റ്) in online

How To Apply Encumbrance certificate (ബാധ്യത സർട്ടിഫിക്കറ്റ്) in online

Encumbrance certificate can be taken online very easily, all that is required is a few details of Aadharam (Document) and some information of your Land tax receipt. Generally, Encumbrance certificate is required for bank loan related purposes or property sale related purposes.

Encumbrance certificate അഥവാ ബാധ്യത സർട്ടിഫിക്കറ്റ് ഓൺലൈൻ ആയിട്ട് വളരെ എളുപ്പത്തിൽഎടുക്കാൻ സാധിക്കും ഇതിനായി ആവശ്യമുള്ളത് ആധാരത്തിന്റെ ഏതാനും is ചില ഡീറ്റെയിൽസുംനിങ്ങളുടെ കരമടച്ച രസീതിന്റെ കുറച്ചു വിവരങ്ങളും മാത്രമാണ്.സാധാരണയായി ബാങ്കിലെ ലോൺസംബന്ധമായ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ വസ്തു വിൽപന സംബന്ധമായ ആവശ്യങ്ങൾക്കോആണ് ബാധ്യതാ സർട്ടിഫിക്കറ്റ് ആവശ്യമായി വരിക.

(ads1)

എങ്ങനെ ബാധ്യതാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം എന്ന് നോക്കാം.

  • ഇതിനായിട്ട് നമ്മൾ കേരള രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റ് ആണ്സന്ദർശിക്കേണ്ടത്.( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്)
  • മെയിൻ പേജിൽ കാണുന്ന ഓൺലൈൻ അപേക്ഷകൾ എന്നുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
  • മെയിൻ മെനുവിലെ certificate എന്നതിനകത്തെ Application for Encumbrance certificate എന്നുള്ളതിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്ന District ,Sub-Registrar office സെലക്ട് ചെയ്തുകൊടുക്കുക.
  • Applicant Details എന്ന ഭാഗത്തെ Name എന്ന ഭാഗത്ത് അപേക്ഷകന്റെ പേരും House No/Name എന്ന ഭാഗത്ത് അപേക്ഷകന്റെ വീട്ടുപേര് അല്ലെങ്കിൽ വീട് നമ്പരും,പോസ്റ്റ് ഓഫീസ്, പിൻകോഡ്,മൊബൈൽ നമ്പർ എന്നിവ നൽകുക.
  • ഡോക്യുമെന്റ് ഡീറ്റെയിൽസ് എന്ന ഭാഗത്ത് Doc No (ആധാരത്തിന്റെ നമ്പർ ), Year ( ആധാരംരജിസ്റ്റർ ചെയ്ത വർഷം) എന്നിവ ടൈപ്പ് ചെയ്തു കൊടുക്കുക ഇത് നിങ്ങളുടെ ആധാരത്തിന്റെമുൻ പേജിന്റെ പുറകുവശത്തായി കാണുന്നതാണ്.
  • ശേഷം Save/Update ക്ലിക്ക് ചെയ്യുക.
  • Property Details എന്ന ഭാഗത്ത് നിങ്ങളുടെ താലൂക്ക് ,വില്ലേജ് എന്നിവ നൽകുക ദേശം എന്നഭാഗം നിങ്ങൾക്ക് മാൻഡേറ്ററി യാണെങ്കിൽ അതും നൽകുക ബ്ലോക്ക് നമ്പരും റീസർവ്വേ നമ്പറുംറീസർവ്വേ സബ് ഡിവിഷൻ നമ്പരും നൽകുക.
  • Unit എന്ന ഭാഗത്ത് MKS എന്നുള്ളത് സെലക്ട് ചെയ്യുക. ശേഷം നിങ്ങളുടെ വസ്തുവിന്റെഅളവ് ഹെക്ടർ, ആർ ,സ്ക്വയർ മീറ്റർ എന്നിവ കണക്കിൽ ടൈപ്പ് ചെയ്തു കൊടുക്കുക.
  • Boundary of the Property as per Document എന്ന ഭാഗത്ത് നിങ്ങളുടെ ആധാരത്തിൽകൊടുത്തിരിക്കുന്നത് പോലെ തന്നെ നിങ്ങളുടെ വസ്തുവിന്റെ അതിരുകൾ ടൈപ്പ് ചെയ്തുകൊടുക്കുക.
  • ശേഷം Save/Update ക്ലിക്ക് ചെയ്യുക.
  • Search Period എന്ന ഭാഗത്ത് ബാധ്യത സർട്ടിഫിക്കറ്റ്ന്റെ കാലയളവാണ് കൊടുക്കേണ്ടത്. From എന്ന ഭാഗത്ത് എന്നുമുതലാണ് വേണ്ടതെന്നും To എന്ന ഭാഗത്ത് എന്ന് വരെയുള്ള സർട്ടിഫിക്കറ്റ്ആണ് വേണ്ടതെന്നും സെലക്ട് ചെയ്തു കൊടുക്കുക.
  • ശേഷം അവകാശികളുടെ എണ്ണവും വില്ലേജിന്റെ എണ്ണവും ടൈപ്പ് ചെയ്തു കൊടുക്കുക. നിങ്ങൾക്ക് സർട്ടിഫിക്കറ്റ് നേരത്തെ ലഭ്യമാക്കണമെന്നുണ്ടെങ്കിൽ Wish to get Priority എന്നുള്ളത് Yes സെലക്ട് ചെയ്തു കൊടുക്കുക.
  • Mode of Payment എന്നുള്ളത് എന്നത് e-Payment സെലക്ട് ചെയ്യുക
  • Need Certificate in English അല്ലെങ്കിൽ Malayalam സെലക്ട് ചെയ്യുക.
  • Collect the EC എന്നത് As Digital Certificate സെലക്ട് ചെയ്യുക.
  • ശേഷം Calculate Fee എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.(ഇപ്പൊ നമുക്ക് താഴെ Fee Details കാണാവുന്നതാണ്)
  • ശേഷം Declaration എന്ന ഭാഗത്തിന് താഴെയായിട്ട് അവകാശികളുടെ പേരും അതുപോലെതന്നെPurpose of certificate എന്ന ഭാഗത്ത് എന്ത് കാര്യത്തിനാണ് ഈ സർട്ടിഫിക്കറ്റ് എടുക്കുന്നത്എന്നും ടൈപ്പ് ചെയ്തു കൊടുക്കുക ശേഷം I agree എന്നുള്ള ചെക്ക് ബോക്സ് tick ചെയ്തതിനുശേഷം താഴെ കാണുന്ന characters ടൈപ്പ് ചെയ്യുക.
  • ശേഷം പ്രൊസീഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പൊ നമുക്ക് ഒരു Transaction ID ലഭിക്കുന്നതാണ് ആ Transaction ID കോപ്പി ചെയ്തു സൂക്ഷിക്കുക. ശേഷം Make Payment എന്നുള്ള ബട്ടണിൽ ക്ലിക്ക് ചെയ്തു കൊണ്ട് പെയ്മെൻറ് നടത്തുക. നിങ്ങൾക്ക്നെറ്റ് ബാങ്കിംഗ് ,യുപിഐ പെയ്മെൻറ് ,ഡെബിറ്റ് കാർഡ് ,ക്രെഡിറ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങൾഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് പെയ്മെൻറ് നടത്താവുന്നതാണ്.
(ads2)
ഈ Transaction ID ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ്അറിയുവാനും അതുപോലെതന്നെ സർട്ടിഫിക്കറ്റ് അപ്രൂവ് ആവുകയാണെന്നുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്ഡൗൺലോഡ് ചെയ്യുവാനും സാധിക്കുന്നതാണ്.

ഏകദേശം രണ്ട് മുതൽ 10 വരെയുള്ള ദിവസത്തിനുള്ളിൽ ബാധ്യത സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതാണ്.
Previous Post Next Post