How To Check Adharam Details Online in Kerala

How To Check Adharam Details Online in Kerala

Did you know that Adharam(deeddeed) is available online? If you know the Adharam number and registered year, you can know about that Adharam & its contents online.

To Check Adharam Details Online in Kerala

നമ്മുടെ എല്ലാവരുടെയും ആധാരം ഓൺലൈനിൽ ലഭ്യമാണെന്ന് അറിയുമോ ? ആധാരത്തിന്റെവളരെ കുറച്ചു കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ആ ആധാരത്തെ കുറിച്ചും അതിന്റെഉള്ളടക്കത്തെ കുറിച്ചും നിങ്ങൾക്ക് ഓൺലൈനായി അറിയാൻ സാധിക്കുന്നതാണ്.

എന്താണ് ആധാരം ( Deed) ?
ആധാരം എന്നത് ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച നിയമപരമായ ആധികാരികരേഖയാണ്. ഒരു വസ്തുവും അതിനുള്ളിലുള്ള സ്ഥാവര സ്വത്തുക്കളും നിയമപ്രകാരം കൈവശംവയ്ക്കാനും ഉപയോഗിക്കുവാനും ആധാരംപടി നിഷ്കർഷിക്കുന്ന വ്യക്തിക്ക് അനുവാദം നൽകുന്നരേഖ.

എന്തൊക്കെ കാര്യങ്ങളാണ് ആധാരത്തിന്റെ വിവരങ്ങൾ ലഭിക്കാൻ വേണ്ടത്?
District
Sub-Registrar office
Registered Year
Document number


എങ്ങനെയാണ് ആധാരം ഓൺലൈനായി കാണാൻസാധിക്കുന്നത് ?

ഇതിനായി Registration Department ന്റെ വെബ്സൈറ്റ് ആണ്‌ സന്ദർശിക്കേണ്ടത്. ( ലിങ്ക് ഏറ്റവുംചുവടെ കൊടുത്തിരിക്കുന്നു. ) മെയിൻ മെനുവിലെ Search/Query 


എന്നതിലെ
Document details എന്നബട്ടണിൽ ക്ലിക്ക് ചെയ്യുക.
View details of document എന്ന formൽ District എന്ന ഭാഗത്തു ആധാരം രജിസ്റ്റർ ചെയ്ത ജില്ലയും, Sub-Registrar office എന്ന ഭാഗത്തു ആധാരം രജിസ്റ്റർ ചെയ്ത Sub-Registrar office ഉം , Year എന്നഭാഗത്തു രജിസ്റ്റർ ചെയ്ത വർഷവും , Document number എന്ന ഭാഗത്തു ആധാരത്തിന്റെ നമ്പറുംType ചെയ്യുക. ശേഷം captcha code type ചെയ്തതിനു ശേഷം Search എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

താഴെയായി നമുക്ക് ആധാരത്തിന്റെ വിവരങ്ങൾ ലഭ്യമാകുന്നതാണ്. ഇതിൽ ആദ്യം തന്നെ Document Amount, Date of Registration, Type of Document, Volume, Stap duty paid, Registration fee paid എന്നിവ കാണാവുന്നതാണ്.

ഇതിനു താഴെയായി Claimant Details ( വസ്തു വാങ്ങിയ അല്ലെങ്കിൽ ലഭിച്ചയാളുടെ വിവരങ്ങൾ ) കാണാവുന്നതാണ്. ഇതിൽ അവരുടെ Name, Relation, Relative, House name, Locality, Place, Age, Profession എന്നിവ കാണാവുന്നതാണ്.

അടുത്തത് Executant Details( വസ്തു വിൽക്കുന്ന അല്ലെങ്കിൽ നല്കുന്നയാളുടെ വിവരങ്ങൾ ) എന്നതിൽ അവരുടെ Name, Relation, Relative, House name, Locality, Place, Age, Profession എന്നിവ കാണാവുന്നതാണ്.

അതിനു ശേഷം Property Details ( വസ്തുവിവരങ്ങൾ ) ൽ Block number, Survey number, Survey Sub div number, Old survey no, Old Sub div number, Extent, unit, east, south, north, west എന്നീവിവരങ്ങൾ ലഭ്യമാണ്.
അടുത്ത Previous Document Details ൽ ( മുന്നാധാരം ) Prev SRO, Prev year, Prev DocNo, Prev BookNo, Prev Document type, Volume, Page from, Page To എന്നീ വിവരങ്ങൾ ലഭ്യമാണ്.

ഒരു ആധാരത്തെ സംബന്ധിക്കുന്ന ഇത്രയും വിവരങ്ങൾ ഒരു പണച്ചിലവും ഇല്ലാതെ ഓൺലൈനായിതന്നെ നമുക്ക് കണ്ട് മനസിലാക്കാൻ സാധിക്കുന്നതാണ്.

ഓൺലൈനായി Adharam Details ലഭ്യമാകാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക് : https://pearl.registration.kerala.gov.in

ഓൺലൈനായി Adharam Details ലഭ്യമാക്കുന്ന വീഡിയോകാണാം.



Previous Post Next Post