in

VIDYADHAN SCHOLARSHIP 2024

VIDYADHAN SCHOLARSHIP 2024 APPLICATION STARTED MALAYALAM

VIDYADHAN SCHOLARSHIP 2024

VIDYADHAN SCHOLARSHIP 2024 APPLICATION STARTED MALAYALAM

വിദ്യാധൻ സ്കോളർഷിപ്പ് 2024 അപേക്ഷ

പ്ലസ് വൺ പഠനത്തിനുള്ള സരോജിനി – ദാമോദരൻ ഫൗണ്ടേഷന്റെ ‘വിദ്യാധൻ ‘ സ്കാളർഷിപ്പിന് അപേക്ഷ ആരംഭിച്ചു. ഇൻഫോസിസ് കമ്പനി സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപം നൽകിയ ഫൗണ്ടേഷനാണ് സ്കോളർഷിപ്പ് നൽകുന്നത്. അപേക്ഷകർ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസോ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വണ്ണോ നേടിയവരായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ അധികമാകരുത്. 

അപേക്ഷയിലെ വിവരങ്ങൾക്കനുസരിച്ച് ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ എഴുത്തുപരീക്ഷ നടത്തുന്നതാണ്. ഈ പരീക്ഷ പാസ്സാകുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് തുടർന്നുള്ള ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കാം. എസ്. എസ്.എൽ.സി/ സിബിഎസ്ഇ ഗ്രേഡ്, പഠിച്ച സ്കൂൾ, പഠന മാധ്യമം, എഴുത്ത് പരീക്ഷയിലെ മാർക്ക്, അഭിമുഖത്തിലെ മാർക്ക്, വിദ്യാഭ്യാസ ഇതര മേഖലകളിലെ പങ്കാളിത്തം, കുടുംബ സാമ്പത്തികം ഇവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 125 വിദ്യാർഥികളെ വിദ്യാധൻ പദ്ധതിയിൽ ഉൾപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകൾ

  • SSLC മാർക്ക് ലിസ്റ്റിന്റെ കോപ്പി
  • പാസ്പോർട്ട് സൈസ് ഫോട്ടോ 
  • വരുമാന സർട്ടിഫിക്കറ്റ് കോപ്പി 

Official Website: https://www.vidyadhan.org

കൂടുതൽ വിവരങ്ങൾക്ക്: VIDYADHAN SCHOLARSHIP 2024

ട്യൂട്ടോറിയൽ വീഡിയോ : Vidyadhan Scholarship Application

സ്കോളർഷിപ്പ് അപ്ലിക്കേഷൻ: Apply Vidyadhan Scholarship

Leave a Reply

Your email address will not be published. Required fields are marked *