in

POLYTECHNIC COLLEGES ADMISSION 2024-25

SINGLE WINDOW ADMISSION TO POLYTECHNIC COLLEGES 2024-25 MALAYALAM

POLYTECHNIC COLLEGES ADMISSION 2024-25

കേരള പോളിടെക്‌നിക്‌ കോളേജുകളിൽ റഗുലർ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു

പോളിടെക്നിക് കോളജിൽ 2024-25 അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, IHRD, CAPE സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം. SSLC/THSLC/CBSE-X മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.2) അപേക്ഷിക്കാം.  കേരളത്തിലെ സർക്കാർ/IHRD/CAPE പോളികളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 50% സർക്കാർ സീറ്റിലേക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്.

ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാകും. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേന One Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും ശേഷം വിവിധ സർക്കാർ/ സർക്കാർ എയ്ഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും NCC | Sports ക്വാട്ടകളിലേക്കും അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നതുമാണ്. General വിഭാഗത്തിൽ പെട്ടവർക്ക് 200 രൂപയും SC /ST വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്.

Official Website: https://polyadmission.org

കൂടുതൽ വിവരങ്ങൾക്ക്: Polytechnic Colleges 2024-25 Prospectus

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Polytechnic Colleges 2024-25

LIST OF POLYTECHNIC COLLEGES

LIST OF PROGRAMMES AND CODES

LIST OF COMMUNITY CODES

ELIGIBILITY OF VHSE COURSES

Leave a Reply

Your email address will not be published. Required fields are marked *