in

PLUS ONE TRAIL ALLOTMENT 2024 KERALA

PLUS ONE TRAIL ALLOTMENT 2024 KERALA

PLUS ONE TRAIL ALLOTMENT 2024 KERALA

പ്ലസ് വൺ ട്രയൽ അലോട്മെന്റ് 2024 പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതിനു ശേഷം അപേക്ഷയിലെ പി ഴവുകൾ തിരുത്താൻ അവ സരം നൽകും. തെരഞ്ഞ ടുത്ത സ്കൂളുകളും വിഷയ കോംബിനേഷനുകളും ഉ ൾപ്പെടെ ഈ ഘട്ടത്തിൽ മാറ്റം വരുത്താനാകും. ഇ തിനു ശേഷം ജൂൺ അഞ്ചി ന് ആദ്യ അലോട്ട്മെന്റ് പ്ര സിദ്ധീകരിക്കും.

അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കും

ആദ്യ അലോട്മെന്റ് നു മുമ്പുള്ള ഒരു സാധ്യത ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ്, അത് കൊണ്ട് തന്നെ ഈ അലോട്മെന്റ് വഴി ലഭിക്കുന്ന സ്കൂളിൽ ചേരാൻ സാധിക്കില്ല.

വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാൻ മുകളിൽ കൊടുത്ത Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക. ആദ്യ തവണ കയറുമ്പോൾ ലോഗിൻ ആയേക്കില്ല. അപ്പോൾ രാണ്ടാമത് ഒന്നുകൂടി ശ്രമിക്കുക. അപ്പോൾ റെഡിയാകും. 

അതിൽ ലോഗിൻ ചെയ്തു കയറിയാൽ കാണുന്ന Trial Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് കാണാനാകും

അപേക്ഷയിൽ എന്തെങ്കിലും തിരുത്തൽ വരുത്തണമെങ്കിൽ അതിൽ കാണുന്ന Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തൽ വരുത്താം. ഓരോന്നിലും താഴെയുള്ള Submit ബട്ടൺ ക്ലിക്ക് ചെയ്ത് അവസാന ഭാഗത്ത് ഏറ്റവും താഴെയുള്ള Final Confirmation ബട്ടൺ കൂടി ക്ലിക്ക് ചെയ്യണം. തൊട്ടുമുകളിലെ Declaration-ന് താഴെ ഒരു ചെക്ക് ബോക്സിൽ ടിക് ഇട്ട ശേഷമാണ് Final Confirmation ബട്ടൺ ക്ലിക്ക് ചെയ്യേണ്ടത്. Edit നടത്തുന്നുണ്ടെങ്കിൽ Final Confirmation നിർബന്ധമായും നടത്തേണ്ടതാണ്.

പ്രത്യേകം ശ്രദ്ധിയ്ക്കുക:

എഡിറ്റ് ചെയ്യാൻ എഡിറ്റ് അപ്ലിക്കേഷൻ എന്ന ലിങ്കിൽ ആരെങ്കിലും കയറിയാൽ നിർബന്ധമായും ഫൈനൽ സബ്മിഷൻ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക, അല്ലാത്തപക്ഷം അലോട്ട്മെൻ്റ് പ്രക്രിയയിൽ പരിഗണിക്കുന്നതല്ല.

ഒരു തവണ എഡിറ്റ് ചെയ്തവർക്ക് പിന്നീട് എഡിറ്റ് ചെയ്യുവാൻ സാധിക്കുകയില്ല.

PLUS ONE TRAIL ALLOTMENT 2024 KERALA

Official Website: http://www.admission.dge.kerala.gov.in

Official Website HSE: https://hscap.kerala.gov.in/

Official Website VHSE: https://www.vhscap.kerala.gov.in/

Leave a Reply

Your email address will not be published. Required fields are marked *