in

MG UNIVERSITY UGP (Honours) CAP 2024 APPLICATION MALAYALAM

MG UNIVERSITY UGP (Honours) CAP 2024 APPLICATION MALAYALAM

എം ജി ബിരുദ ഏകജാലകം: എം ജി സർവ്വകലാശാലാ പഠന വകുപ്പുകളിലെ 4 + 1 ഓണേഴ്‌സ് പ്രോഗ്രാമുകളിലേക്കും സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കുമുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം 2024 ജൂൺ 7 – 4.00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്.

MG UNIVERSITY UGP (Honours) CAP 2024 APPLICATION MALAYALAM

തിരുത്തല്‍ വരുത്താന്‍ ജൂണ്‍ 12നും 13നും അവസരം
അപേക്ഷയില്‍ സ്പെഷ്യലൈസേഷനുകള്‍ പ്രത്യേകം തിരഞ്ഞെടുക്കണം

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഏകജാലക പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്പോള്‍ സ്പെഷ്യലൈസേഷനോടു കൂടിയ പ്രോഗ്രാമുകള്‍ ആവശ്യമുള്ളവര്‍ ഇവ പ്രത്യേകമായി തിരഞ്ഞെടുക്കണം. അഫിലിയേറ്റഡ് കോളജുകള്‍ സ്പെഷ്യലൈസേഷന്‍ ഇല്ലാത്ത കോഴ്സുകളും നടത്തുന്നുണ്ട്.

നിശ്ചിത കോഴ്സിനൊപ്പം സ്പെഷ്യലൈസേഷന്‍ തിരഞ്ഞെടുത്താല്‍ സ്പെഷ്യലൈസേഷനുള്ള കോളജുകളിലേക്ക് ഓപ്ഷന്‍ നല്‍കാനാകും. സ്പെഷ്യലൈസേന്‍ ഇല്ലാത്ത പ്രോഗ്രാമുകൾക്കു നേരെ NIL എന്നത് സെലക്ട് ചെയ്താലേ സ്പെഷ്യലൈസേഷനുകൾ ഇല്ലാത്ത പ്രോഗ്രാമുകൾ ലിസ്റ്റ് ചെയ്യുകയുള്ളൂ.

ക്യാപ് വെബ്സൈറ്റിലുള്ള പ്രോഗ്രാമുകളും കോളജുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രം ഓപ്ഷന്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഇതിനോടകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂണ്‍ 12, 13 തീയതികളില്‍ നല്‍കിയ ഓപ്ഷന്‍ ഒഴിവാക്കുന്നതിനും പുതിയത് നല്‍കുന്നതിനും അവസരമുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയിലെ അനുവദനീയമായ മറ്റു തിരുത്തലുകളും ഈ ദിവസങ്ങളില്‍ നടത്താനാകും.

Official Website: https://cap.mgu.ac.in

കൂടുതൽ വിവരങ്ങൾക്ക്: MG University UGP 2024

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: MG University UGP 2024

Leave a Reply

Your email address will not be published. Required fields are marked *