in

How to link Aadhaar and voter id card online | nvsp Form 6B

You haven’t linked aadhar card and voter id yet? , link Aadhaar and voter id online very easily now at home. 

How to link Aadhaar and voter id card online | nvsp Form 6B

നിങ്ങൾ ഇതുവരെ ആധാർ കാർഡും വോട്ടർ id യും ലിങ്ക് ചെയ്തില്ലേ ? , ഓൺലൈനായി വളരെ എളുപ്പത്തിൽ ഇപ്പോൾ ആധാറും വോട്ടർ id യും വീട്ടിൽ ഇരുന്നുകൊണ്ട് ലിങ്ക് ചെയ്യാം.

How to link Aadhaar and Voter ID online

* ഇതിനായി NATIONAL VOTERS’ SERVICE PORTAL ന്റെ വെബ്‌സൈറ്റ് ആണ് സന്ദർശിക്കേണ്ടത്. ( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.)
* നിങ്ങൾ പുതിയൊരു USER ആയതുകൊണ്ട് രജിസ്റ്റർ ചെയ്യുന്നതിനായി Login/Register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* ഇപ്പോൾ വരുന്ന ലോഗിൻ സ്‌ക്രീനിൽ Don’t have account , Register as a new user. എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* തുടർന്ന് വരുന്ന സ്‌ക്രീനിൽ നിങ്ങളുടെ മൊബൈൽ നമ്പറും, താഴെ കാണുന്ന captcha എന്നിവ നൽകിയതിന് ശേഷം Send OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* തുടർന്ന് വരുന്ന സ്‌ക്രീനിൽ Enter OTP എന്ന ഭാഗത്തു നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ വന്ന OTP code ടൈപ്പ് ചെയ്ത് കൊടുത്തതിനു ശേഷം Verify OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന സ്‌ക്രീനിൽ I have EPIC number എന്നത് സെലക്ട് ചെയ്തതിനു ശേഷം Epic Number ( Voter ID Number) , Email, Password , Confirm Password എന്നിവ ടൈപ് ചെയ്ത് കൊടുത്തതിനു ശേഷം Register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ( സംശയം ഉണ്ടെങ്കിൽ ഏറ്റവും താഴെയുള്ള വീഡിയോ കാണുക.) 
ഇപ്പോൾ You are registered successfully എന്ന് കാണിക്കുന്നതാണ്. വീണ്ടും ലോഗിൻ സ്‌ക്രീനിൽ ചെന്ന് നിങ്ങൾ നൽകിയിരിക്കുന്ന email ID യും Password ഉം നൽകി ലോഗിൻ ചെയ്യുക.
* തുടർന്ന് Forms എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.

* തുടർന്ന് വരുന്ന ഫോമിൽ നിന്നും Form 6B എന്നതിൽ ക്ലിക്ക് ചെയ്യുക.

* തുടർന്ന് I have aadhar number എന്നത് സെലക്ട് ചെയ്തതിനു ശേഷം നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക. Place എന്ന ഭാഗത്തു നിങ്ങളുടെ സ്ഥലവും കൊടുത്തതിനു ശേഷം Preview എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* Form 6B ഒന്നുകൂടി വായിച്ചു നോക്കിയതിനു ശേഷം Submit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* ഇപ്പോൾ നിങ്ങൾക്ക് ഒരു reference number ലഭിക്കുന്നതാണ് അത് കോപ്പി ചെയ്ത് സൂക്ഷിക്കുക. ഇത് ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ status അറിയാവുന്നതാണ്. 
എങ്ങനെയാണ് അപേക്ഷയുടെ status അറിയുന്നത് എന്ന് നോക്കുന്നതിനായി താഴെയുള്ള വീഡിയോ കാണുക.

ആധാർ കാർഡും വോട്ടർ ID യും ലിങ്ക് ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്ക് |

Website Link for Linking Aadhaar Card and Voter ID : www.nvsp.in OR voterportal.eci.gov.in/

Leave a Reply

Your email address will not be published. Required fields are marked *