in ,

Kerala PSC : Latest Job Notification release for November 2023

Kerala PSC : Latest Job Notification release for November 2023

കേരള PSC പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കേരള പി. എസ്. സി നവംബര്‍ മാസത്തെ വിജ്ഞാപനം പുറപ്പെടുവിച്ചു; 19 പുതിയ തസ്തികകളിലേക്ക് നിയമനം; ഡിസംബര്‍ 20 വരെ അപേക്ഷിക്കാം.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് കീഴില്‍ 2023 നവംബര്‍ മാസത്തിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

 നിലവില്‍ 19പുതിയ തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. നവംബര്‍ 15മുതല്‍ ആരംഭിച്ച റിക്രൂട്ട്‌മെന്റുകളിലേക്കായി ഡിസംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാനാവും. കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കാറ്റഗറി നമ്പര്‍ & ഒഴിവുകള്‍ 

  • 474/2023 മുതല്‍ 493/2023 വരെയാണ് കാറ്റഗറി നമ്പര്‍ 
  • 500 ലധികം ഒഴിവുകളിലേക്കാണ് പുതിയ നിയമനം.

തസ്തികകള്‍:

  1. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മലയാളം- കാറ്റഗറി നമ്പര്‍: 474/2023.
  2. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഹിസ്റ്ററി- കാറ്റഗറി നമ്പര്‍: 475/2023.
  3. ജൂനിയര്‍ ലെക്ച്ചര്‍ ഇന്‍ ഡ്രോയിങ് ആന്റ് പെയ്ന്റിങ്- കാറ്റഗറി നമ്പര്‍: 476/2023.
  4. ഫാര്‍മസിസ്റ്റ് ഗ്രേഡ് 11- കാറ്റഗറി നമ്പര്‍: 477/2023
  5. യു.പി സ്‌കൂള്‍ ടീച്ചര്‍ (കന്നഡ മീഡിയം)- കാറ്റഗറി നമ്പര്‍: 478/2023
  6. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II- കാറ്റഗറി നമ്പര്‍: 479/2023
  7. സീനിയര്‍ സുപ്രീണ്ടന്റ് (എസ്.ആര്‍- എസ്.സി, എസ്.ടി വിഭാഗം)- കാറ്റഗറി നമ്പര്‍: 480/2023.
  8. ഓഫീസ് അറ്റന്റന്റ് (എസ്.ആര്‍- എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രം)- 481/2023.
  9. സീമാന്‍ (എസ്.ആര്‍, എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രം)- 482/2023.
  10. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ഗണിതം- കാറ്റഗറി നമ്പര്‍:483/2023.
  11. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്- കാറ്റഗറി നമ്പര്‍: 484/2023.
  12. ഹൈ സ്‌കൂള്‍ ടീച്ചര്‍ (ഗണിതം) തമിഴ് മീഡിയം (NCA-E/B/T/D)- കാറ്റഗറി നമ്പര്‍:485,486/ 2023.
  13. ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (VI NCA-ST)- കറിാറ്റഗ നമ്പര്‍: 487/2023.
  14. ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (I NCA-SIUCN)- കാറ്റഗറി നമ്പര്‍: 488/2023.
  15. ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് (VI NCA-SC/ST)- കാറ്റഗറി നമ്പര്‍: 489&490/2023
  16. എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (II NCA-HN)- കാറ്റഗറി നമ്പര്‍: 491/2023.
  17. ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) (IX NCA-SCCC)- കാറ്റഗറി നമ്പര്‍: 492/2023.
  18. ഫോറസ്റ്റ് ഡ്രൈവര്‍ (I NCA-OBC)

 

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ‘കൂടുതൽ വിവരങ്ങൾക്ക്’ എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
CATEGORY NUMBER: 474/2023 മുതല്‍ 493/2023

Official Website: https://www.keralapsc.gov.in

കൂടുതൽ വിവരങ്ങൾക്ക്: PDF

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK

Leave a Reply

Your email address will not be published. Required fields are marked *