in

How to apply calicut University UG 2023 Admission Kerala

 HOW TO APPLY FOR CALICUT UNIVERSITY UG 2023 ADMISSION KERALA

എങ്ങനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രിക്ക് അപേക്ഷിക്കാം

{getToc} $title={Table of Contents}

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ -ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 
HOW TO APPLY CALICUT UNIVERSITY UG 2023 ADMISSION KERALA

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ് സീറ്റുകളിലേക്ക് ഇത്തവണ മുതൽ ഓൺലൈനായി അപേക്ഷിക്കേണ്ടതും അലോട്മെന്റ് സർവ്വകലാശാല നടത്തുന്നതുമായിരിക്കും. എങ്ങനെയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത് എന്നും എന്തെല്ലാം രേഖകളാണ് വേണ്ടത് എന്നൊക്കെയുള്ള വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.

അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഓൺലൈൻ രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് 20 ഓപ്ഷൻ വരെ നൽകാവുന്നതാണ്. ഗവ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും താൽപര്യമുള്ള ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണനാ ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവൺമെന്റ് കോഴ്സുകളുടെ ഫീസിൽ നിന്നും വ്യത്യസ്തമായിരിക്കും.
  • ഓൺലൈൻ രജിസ്‌ട്രേഷൻകമ്മ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർത്ഥികളെ അവർ തിരഞ്ഞെടുക്കുന്ന 20 (ഇരുപത്) കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോഴ്സുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളേജുകൾ, കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷ പ്രകാരം തിരഞ്ഞെടുത്ത കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  • അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
  • ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് യൂണിവേഴ്സിറ്റിയിലേക്കോ കോളേജുകളി ലേക്കോ അയക്കേണ്ടതില്ല. എന്നാൽ അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷ യുടെ പ്രിന്റ് ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളിൽ സമർപ്പിക്കേണ്ടതാണ്.
  • പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ, മാന്റ്, കമ്മ്യൂണിറ്റി കോട്ട, സ്പോർട്ട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ) ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

യൂജിക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

  • SSLC Certificate 
  • Plus Two Result 
  • Passport Size Photo 
  • E-mail ID 
  • Mobile Number 
  • Aadhaar Card 
  • Signature 
  • Transfer Certificate (TC)

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  1. https://admission.uoc.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  2. ഹോം പേജിലെ ‘ UG CAP 2023: APPLY NOW ‘ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. പിന്നീട് ഓപ്പൺ ആയി വരുന്ന പേജിൽ ‘ APPLY NOW ‘ എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകുക , ശേഷം നൽകിയ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം register എന്നതിൽ ക്ലിക്ക് ചെയ്യുക.
  4. തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്.
  5. ശേഷം അപേക്ഷ ഫീസ് അടച്ചു Save And Proceed എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  6. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്.
*അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12 വരെ*
  • Those who need Download Date Collection Form for Degree Allotment Please Visit here

Leave a Reply

Your email address will not be published. Required fields are marked *