in

Cash Award for Handicapped SSLC ,PLUS TWO Passed Kerala Students

SSLC ,PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

എസ്എസ്എൽസി/പ്ലസ്ടു (കേരള, സി.ബി.എസ്.സി., ഐ.സി.എസ്.സി.) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നല്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

Cash Award for Handicapped SSLC ,PLUS TWO Passed Kerala Students

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 5,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. ഇതിനായി ഇപ്പോൾ അപേക്ഷിക്കാം.(മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല). അപേക്ഷകർ 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരായിരിക്കണം.
ഒർജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്ത പക്ഷം നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷകളും, അനുബന്ധ രേഖകളും
മാനേജിംഗ് ഡയറക്ടർ,
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ,
പൂജപ്പുര, തിരുവനന്തപുരം – 12
എന്ന മേൽവിലാസത്തിൽ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 അഞ്ച് മണി വരെ.

അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ : {getButton} $text={Download Form} $icon={download} $color={#1bc517}

വിശദാംശങ്ങളും http://hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *