Convert old driving license to smart card online Kerala | കേരള പേപ്പര്‍ ഡ്രൈവിങ് ലൈസന്‍സ് എങ്ങനേ സ്മാർട്ട് കാർഡ് ആകാം

Convert old driving license to smart card online Kerala | കേരള പേപ്പര്‍ ഡ്രൈവിങ് ലൈസന്‍സ് എങ്ങനേ സ്മാർട്ട് കാർഡ് ആകാം

Convert old driving license to smart card online | പേപ്പര്‍ ഡ്രൈവിങ് ലൈസന്‍സ് എങ്ങനേ സ്മാർട്ട് കാർഡ് ആകാം 

{getToc} $title={Table of Contents}

മേയ് മുതല്‍ വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും പെറ്റ് ജി കാര്‍ഡിലേക്ക് മാറും. ഏഴ് സുരക്ഷാസംവിധാനമാണ് കാര്‍ഡുകളില്‍ ഒരുക്കിയിട്ടുള്ളത്.

Convert old driving license to smart card online Kerala | കേരള പേപ്പര്‍ ഡ്രൈവിങ് ലൈസന്‍സ് എങ്ങനേ സ്മാർട്ട് കാർഡ് ആകാം

ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 200 രൂപ മുടക്കിയാൽ പുത്തൻ സ്മാർട്ട് ലൈസൻസിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളോടെയാണ് പുതിയ ഡ്രൈവിങ് ലൈസൻസ് എത്തിയിരിക്കുന്നത്. 

കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കാതെ തന്നെ പുതിയ ലൈസൻസ് സ്വന്തമാക്കാം. ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ തപാൽ ഫീസുംകൂടി അടയ്ക്കണം. ഒരു വർഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകൂലിയും നൽകേണ്ടിവരും.

എ.ടി.എം. കാർഡുകളുടെ മാതൃകയിൽ പേഴ്സിൽ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാർഡുകൾ. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിൽ അക്ഷരങ്ങൾ മായില്ല. പ്രത്യേക നമ്പർ, അൾട്രാവയലറ്റ് ലൈറ്റിൽ തെളിയുന്ന പാറ്റേൺ, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈൻ, വശങ്ങളിൽ മൈക്രോ അക്ഷരങ്ങളിലെ ബോർഡർ ലൈൻ, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്കാൻചെയ്താൽ ലൈസൻസ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആർ. കോഡ് എന്നിവ ഇതിലുണ്ട്.

Required Documents:

  1. Original Driving License
  2. Passport Size Photo (Digital)
  3. Signature
  4. 245 Rupees Fee (Rs.200 Fee + Rs.45 Postal Fee)

How to Convert old driving license to smart card online

  • ONLINE SERVICEDRIVING LICENCE RELATED SERVICE ക്ലിക്ക് ചെയ്യുക
    old driving license to smart card

  • സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
    old driving license to smart card

  • DL Service (Replace of DL/others) എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക
    old driving license to smart card

  • നിങ്ങളുടെ Driving LICENSE NUMBER and DATE OF BIRTH നല്കുക , എന്നിട്ട്  GET DETAILS പ്രസ് ചെയ്യുക
  • അപ്പോൾ നിങ്ങളുടെ ലൈസൻസിന്റെ ഫുൾ ഡീറ്റെയിൽസ് വരുന്നതാണ് 
  • നിങ്ങളുടെ RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
  • നിങ്ങളുടെ അഡ്രസ് , മൊബൈൽ നമ്പർ ശെരിയാണോ എന്ന ചെക്ക് ചെയ്യുക 
  • SELF DICLARATION ബട്ടണിൽ ക്ലിക്ക് ചെയ്യുക 
    old driving license to smart card

  • എന്നിട്ട് താഴെ ഉള്ളതുപോലെ ആവശ്യമുള്ള ഓപ്ഷൻ സെലക്ട് ചെയ്യുക 
    old driving license to smart card

  • അതിനു ശേഷമുള്ള സ്‌ക്രീനിൽ അപ്ലിക്കേഷൻ നമ്പറും ഡീറ്റൈൽസും ലഭിക്കും , ഇത് സൂക്ഷിച്ചുവെക്കുക
    old driving license to smart card

  • കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.

old driving license to smart card
  • നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക
    old driving license to smart card

ഡ്രൈവിങ്ങ് ലൈസൻസ് സ്മാർട്ടായതിന് ശേഷം പല കോണുകളിൽ നിന്ന് ഉയർന്ന സംശയമായിരുന്നു പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ പെറ്റ്ജി കാർഡ് ആക്കിമാറ്റാമെന്നത്. ഇതിനായി ഓൺലൈനായി തന്നെ 200 രൂപ ഫീസും 45 രൂപ പോസ്റ്റൽ ചാർജും ഉൾപ്പെടെ 245 രൂപ അടച്ച് അപേക്ഷ പൂർത്തിയാക്കും. എന്നാൽ, പുസ്തക രൂപത്തിലും പേപ്പർ രൂപത്തിലുമുള്ള ലൈസൻസുള്ള ആളുകൾ ഇനിയും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അതത് ആർ.ടി. ഓഫീസുകളുമായി ബന്ധപ്പെട്ട അപ്ഡേറ്റ് ചെയ്ത ശേഷം കാർഡിനായി അപേക്ഷിക്കാം.

അതേസമയം, അടുത്തുതന്നെ ഡ്രൈവിങ്ങ് ലൈസൻസിൽ എന്തെങ്കിലും മാറ്റം വരുത്താനുള്ളവർ ഉദ്ദാഹരണത്തിന് പുതുക്കൽ, വിലാസം മാറ്റൽ, ഫോട്ടോ സിഗ്നേച്ചർ, മാറ്റൽ, ജനനി തീയതി തിരുത്തൽ, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കൽ എന്നിവ ചെയ്യേണ്ടവർ കാർഡ് ലൈസൻസിലേക്ക് മാറാൻ തിരക്കിട്ട് അപേക്ഷ നൽകേണ്ടതില്ല. 31-3-2024 വരെയാണ് 245 രൂപ നിരക്കിൽ കാർഡ് ലൈസൻസ് ലഭ്യമാകൂ. അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനുള്ള ഫീസും നൽകേണ്ടിവരും.
Previous Post Next Post

Ads

Ads