How to take train ticket online

How to take train ticket online

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഒക്കെ ഇന്ന് വളരേ എളുപ്പത്തിൽ ഒരു സ്മാർട്ട് ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും, ഇതിനായി irctc യുടെ വെബ്സൈറ്റ് ആണ് നമ്മൾ ഉപയോഗപ്പെടുത്തുന്നത്.



Train ticket booking can now be done very easily with a smartphone or computer, for which we use irctc’s website.

എങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം?


STEP 1:
  • നിങ്ങളുടെ വെബ് ബ്രൗസറിൽ IRCTC യുടെ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
  • ( ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട് )
  • ഏറ്റവും മുകളിലായി കാണുന്ന LOGIN ബട്ടണിൽ ക്ലിക്ക് ചെയ്യുക 
  • ( ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ എങ്ങനെ IRCTC യിൽ രജിസ്റ്റർ ചെയ്യാം? എന്ന ലിങ്ക് സന്ദർശിക്കുക )
  • USERNAME & PASSWORD TYPE ചെയ്യുക
  • CAPTCHA ടൈപ്പ് ചെയ്യുക.
  • SIGN IN ബട്ടണിൽ ക്ലിക്ക് ചെയ്യുക.

STEP 2:
  • BOOK TICKET എന്ന ഫോമിൽ FROM എന്ന ഭാഗത്തു പുറപ്പെടേണ്ട സ്ഥലം ടൈപ്പ് ചെയുക.
  • TO എന്ന ഭാഗത്തു എത്തിച്ചേരേണ്ട സ്ഥലം ടൈപ്പ് ചെയ്യുക.
  • DATE കാണിച്ചിരിക്കുന്ന സ്ഥലത്തു പുറപ്പെടേണ്ട തീയതി സെലക്ട് ചെയ്യുക.
  • ALL CLASSES എന്ന ഭാഗത്തു നിങ്ങൾക്ക് ഏതെങ്കിലും പ്രത്യേക ക്ലാസ് സെലക്ട് ചെയ്യണമെങ്കിൽ സെലക്ട് ചെയ്ത് കൊടുക്കുക.( Eg: AC 2 TIER, AC 3 TIER , SLEEPER, SECOND SITTING ETC.. )
  • GENERAL എന്ന ഭാഗത്തു നിങ്ങൾക്ക് ഏതെങ്കിലും പ്രത്യേക ടിക്കറ്റ് വേണമെങ്കിൽ സെലക്ട് ചെയ്യുക. ( Eg: LADIES, LOWER BERTH , PERSON WITH DISABILITY ETC..)
  • ശേഷം SEARCH എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

STEP 3:
  • വന്നിരിക്കുന്ന ട്രെയിനുകളുടെ ലിസ്റ്റിൽ നിങ്ങൾക്ക് പുറപ്പെടുന്ന സമയവും എത്തിച്ചേരുന്ന സമയവും ഒക്കെ ശരിയാക്കുന്ന ട്രെയിനിന്റെ ക്ലാസ്സുകളുടെ ഭാഗത്തു കാണിച്ചിരിക്കുന്ന refresh എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
  • ഇപ്പോൾ ടിക്കറ്റ് ലഭ്യമാണെങ്കിൽ AVAILABLE എന്നും വെയ്റ്റിംഗ് ലിസ്റ്റിൽ ആണെകിൽ WL കൂട്ടി എത്രാമത്തെ നമ്പർ ആണെന്നും കാണിക്കും. 
STEP 4: 
  • നിങ്ങൾക്ക് ബുക്ക് ചെയ്യേണ്ട ക്ലാസ്സിലെ DATE സെലക്ട് ചെയ്യുക
  • ശേഷം BOOK NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • CONFIRMATION എന്ന ഭാഗത്തു I AGREE എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

STEP 5:

  • PASSENGER DETAILS എന്ന ഫോമിൽ PASSENGER NAME എന്ന ഭാഗത്തു പോകേണ്ട വ്യക്തിയുടെ പേരും
  •  AGE എന്ന ഭാഗത്തു വയസ്സും GENDER എന്ന ഭാഗത്തു ലിംഗവും നൽകുക WINDOW SIDE വേണമെങ്കിൽ അതും കൊടുക്കുക
  •  കൂടുതൽ വ്യക്തികൾ സഞ്ചരിക്കുന്നുണ്ടെങ്കിൽ ADD PASSENGER എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • CONTACT DETAILS എന്ന ഫോമിൽ സഞ്ചരിക്കുന്ന വ്യക്തിയുടെ മൊബൈൽ നമ്പറും നൽകുക
  • GST DETAILS വേണമെങ്കിൽ നൽകുക
  • TRAVEL INSURANCE വേണമെങ്കിൽ YES എന്നതും വേണ്ടെങ്കിൽ NO എന്നതും സെലക്ട് ചെയ്ത് കൊടുക്കുക

STEP 6:

  • PAYMENT MODEൽ DEBIT CARD / CREDIT CARD, NET BANKING, WALLETS, BARATH QR, PAY ON DELIVERY  REWARDS AND OTHERS കൂടാതെ UPI PAYMENTS ഉണ്ട്.
  • PAYMENT നടത്തിയതിനു ശേഷം നിങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന മൊബൈൽ നമ്പറിലും ഇമെയിൽ ലും ടിക്കറ്റ് അയച്ചു നൽകുന്നതാണ്.


TRAIN TICKET BOOK ചെയ്യുവാൻ ഉള്ള ലിങ്ക്. 

https://www.irctc.co.in/

TRAIN TICKET BOOK ചെയ്യുന്ന വീഡിയോ കാണാം.



Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post