Remove Vehicle Finance from RC Book Hypothecation Termination | എങ്ങനെ വാഹനത്തിന്റെ Finance Close ചെയ്യാം?

Remove Vehicle Finance from RC Book Hypothecation Termination | എങ്ങനെ വാഹനത്തിന്റെ Finance Close ചെയ്യാം?

 വാഹനം വാങ്ങുന്നവർ എല്ലാം തന്നെ മുഴുവൻ തുകയും അടച്ചു ആയിരിക്കില്ല പുതിയ വാഹനം വാങ്ങുന്നത്. ഏതെങ്കിലും ഒക്കെ ഫിനാൻസ് കമ്പനിയിൽ നിന്നും ലോൺ ആയിട്ടാവാം പൈസ നൽകി വാഹനം ഇറക്കുന്നത്. 

Remove Vehicle Finance from RC Book Hypothecation Termination

ഈ ഫിനാൻസ് സ്ഥാപനത്തിന്റെ പേര് നമ്മുടെ വാഹനത്തിന്റെ RCൽ രേഖപ്പെടുത്തുന്നതാണ്. നമ്മൾ ഫിനാൻസ് സ്ഥാപനത്തിൽ അടക്കാൻ ഉള്ള തുക മുഴുവൻ അടച്ചതിനു ശേഷം RC ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ ഫിനാൻസ് സ്ഥാപനത്തിന്റെ പേര് നമ്മുക്ക് ഒഴിവാക്കേണ്ടതുണ്ട്.(Hypothecation Termination Online )( എങ്കിൽ മാത്രമേ ഈ വാഹനം വിൽക്കുവാനോ മറ്റോ സാധിക്കുള്ളൂ. )


Required Documents For Hypothecation Termination

  1. NOC ( No Objection Certificate )
  2. Form 35 
  3. Original RC
  4. Aadhar card of the registered owner

How to Terminate Hypothecation of Vehicles?

എങ്ങനെ ഓൺലൈൻ വഴി Finance Close ചെയ്യാം ?

  • ഇതിനായി Parivahan എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്.
  • ഏതെങ്കിലും വെബ് ബ്രൌസർ വഴി parivahan.gov.in എന്ന വെബ്സൈറ്റിൽ കയറുക .
  • Online Service ൽ നിന്നും Vehicle Related Services സെലക്ട് ചെയ്യുക.
  • തുടർന്ന് Other States ൽ ക്ലിക്ക് ചെയ്യുക.( നിങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡെൽഹിയിലോ സിക്കിമിലോ ആണെങ്കിൽ അതിലൊന്ന് സെലക്ട് ചെയ്യേണ്ടതാണ്.)
  • തുടർന്ന് വരുന്ന പേജിൽ ഇടതു വശത്തു മുകളിലായി കാണുന്ന Log on to Avail Services എന്നതിന് ചുവട്ടിലായി നിങ്ങളുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്തു  PROCEED ബട്ടൺ ക്ലിക്ക് ചെയ്യുക. ( Example: KL33F8769 OR KL05XX0051 )
  • തുടർന്ന് വരുന്ന welcome Popup സ്‌ക്രീനിൽ നിങ്ങളുടെ പേരും RT ഓഫീസ് ഡീറ്റൈൽസും ഒക്കെ കാണാവുന്നതാണ്. അതെല്ലാം ശരി ആണെങ്കിൽ Proceed ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന ONLINE SERVICES എന്ന സ്‌ക്രീനിൽ Basic Services എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് Submit Online Application എന്ന ഫോമിൽ Chassis Number എന്നിടത്ത് നിങ്ങളുടെ വാഹനത്തിന്റെ ചെസ്സിസ് നമ്പറിന്റെ അവസാന 5 അക്കം ടൈപ്പ് ചെയ്തു കൊടുക്കുക.( Chassis Number RCയിൽ നോക്കിയാൽ ലഭിക്കുന്നതാണ്.) തുടർന്ന് VALIDATE REGN_NO/CHASI_NO എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
(ads1)
  • തുടർന്ന് കാണുന്ന മൊബൈൽ നമ്പർ നിങ്ങളുടേത് തന്നെ എന്ന് ഉറപ്പു വരുത്തുക, അല്ല എങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക.( മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ ? ) ശേഷം Generate OTP എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. OTP എന്റർ ചെയ്തതിനു ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്യുക .
  • Step for Submitting Online Application എന്ന POPUP ബോക്സിൽ ok ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന APPLICATION ENTRY FORM ൽ Termination of Hypothecation എന്നത് ടിക്ക് ചെയ്യുക.
  • ശേഷം താഴെയായി കാണുന്ന Hypothication Details എന്നിടത്തെ Terminate! എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് തീയതി സെലക്ട് ചെയ്ത് save എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന ബോക്സിൽ YES ക്ലിക്ക് ചെയ്യുക.
  • ഏറ്റവും താഴെയായി കാണുന്ന Proceed എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് തുടർന്ന് വരുന്ന ഡീറ്റെയിൽസ് വായിച്ചു നോക്കിയതിനു ശേഷം മാറ്റം ഒന്നും വരുത്തേണ്ടതില്ലെങ്കിൽ Confirm Details ക്ലിക്ക് ചെയ്യുക.
  • PAYMENT GATEWAY ൽ Select Payment Gateway എന്നിടത് E-Treasury എന്നത് സെലക്ട് ചെയ്യുക ശേഷം  I Accept terms and conditions എന്നുള്ളത് ടിക്ക് ചെയ്ത് Continue ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ payment option തിരഞ്ഞെടുത്ത് Proceed for Payment എന്നതിൽ ക്ലിക്ക് ചെയ്യുക.
  • GRN നമ്പർ കോപ്പി ചെയ്തതിനു ശേഷം Ok ബട്ടൺ അമർത്തുക.
  • തുടർന്ന് പണം അടച്ചതിനു ശേഷം ലഭിക്കുന്ന E-FEE RECIEPT ൽ Print Owner Details എന്നുള്ളത് Print ചെയ്യുകയോ പിന്നീട് print എടുക്കുന്നതിനായി സേവ് ചെയ്ത് സൂക്ഷിക്കുകയോ ചെയുക ( ഈ റെസിപ്റ്റ്ന്റെ പ്രിൻറ് RT ഓഫീസിൽ മറ്റു രേഖകൾക്കു ഒപ്പം കൊടുക്കേണ്ടതാണ് )
  • ശേഷം ഏറ്റവും താഴെയായുള്ള Upload Document എന്നുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Financer നൽകിയ Form 35, NOC കൂടാതെ RC ഓണറുടെ Address Proof (ആധാർ കാർഡ് ) എന്നിവ  യഥാസ്ഥാനങ്ങളിൽ upload (Maximum document file size 199kb ) ചെയ്തതിന് ശേഷം Sub Category സെലക്ട് ചെയ്ത് Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് മുകളിൽ കാണുന്ന Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
  •  വാഹനത്തിന്റെ RC ,Insurance ,Polution , Form 35 ,NOC ,E-Recipt എന്നിവ നിങ്ങളുടെ വാഹനത്തിന്റെ RT ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.( ഇപ്പോൾ പോസ്റ്റൽ ഫീ കൂടി അടക്കുന്നത് കൊണ്ട് പേപ്പറുകൾ തിരികെ ലഭിക്കുവാനായി കവറുകൾ ഒന്നും വെക്കേണ്ട ആവശ്യം ഇല്ല .)


( സർക്കാർ വെബ്സൈറ്റുകളുടെ അപ്ഡേഷനുകളിൽ ചില കാര്യങ്ങൾക്ക് ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം!, അങ്ങനെ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ അറിയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി രേഖപ്പെടുത്തുക. )

Previous Post Next Post