Location sketch in Malayalam | ലൊക്കേഷൻ മാപ്പിന് അപേക്ഷിക്കാം | Location sketch application form Malayalam
ഒരു ലോൺ എടുക്കാൻ ശ്രെമിക്കുമ്പോഴോ വീട് പണിയാൻ ശ്രെമിക്കുമ്പോളോ അത്യാവശ്യമായി വരുന്ന ഒന്നാണ് നമ്മുടെ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് അല്ലെങ്കിൽ ലൊക്കേഷൻ മാപ്പ് എന്ന് പറയുന്ന വില്ലേജ് ഓഫീസിൽ നിന്നും ലഭ്യമാകുന്ന നമ്മുടെ സ്ഥലത്തിന്റെ കൃത്യമായ സ്ഥാനവും അതിരുകളും വഴിയും കാണിച്ചിരിക്കുന്ന രേഖ. നിലവിൽ ഓൺലൈനായി ലൊക്കേഷൻ സ്കെച്ച്ന് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. വില്ലേജിൽ നേരിൽ ചെന്ന് അപേക്ഷ സമർപ്പിക്കുന്നതാണ് രീതി.
എങ്ങനെ ലൊക്കേഷൻ സ്കെച്ചിന് അപേക്ഷിക്കാം.
ഇതിനായി ഒരു വെള്ളക്കടലാസിൽ അപേക്ഷ എഴുതുകയോ നമ്മുടെ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള അപേക്ഷ ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുത്ത് പൂരിപ്പിച്ചു കരം അടച്ച രസീതിനൊപ്പം വില്ലേജിൽ നൽകുകയോ ചെയ്യാവുന്നതാണ്. ഇതിനു മുൻപ് എപ്പോളെങ്കിലും ലൊക്കേഷൻ സ്കെച്ച് നിങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് കൂടി അപേക്ഷയോടൊപ്പം നൽകുകയാണെങ്കിൽ വില്ലേജിൽ നിന്നും ഒരു ഓഫീസറെ നിങ്ങളുടെ സ്ഥലത്തു കൊണ്ടുവരുന്നത് ചിലപ്പോൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്.
- ലൊക്കേഷൻ സ്കെച്ച് എടുക്കുന്നതിനുള്ള ഫീസ് എത്രയാണ്?
200 രൂപയാണ് ലൊക്കേഷൻ സ്കെച്ച് എടുക്കുന്നതിനുള്ള ഫീസ് ആയി വരുന്നത്.
- എത്ര ദിവസമാണ് ലൊക്കേഷൻ സ്കെച്ച് എടുക്കുന്നതിന് വേണ്ടി വരുക?
Maximum 5 ദിവസമാണ് മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലങ്കിൽ ലൊക്കേഷൻ സ്കെച്ച് ലഭിക്കുന്നതിന് വേണ്ടത്.
ലൊക്കേഷൻ സ്കെച്ചിനുള്ള അപേക്ഷ ഡൌൺലോഡ് ചെയ്യുക.
{getButton} $text={ Download } $icon={download} $color={#1bc517}