KSEB Ownership change Online malayalam | download ownership changing form | KSEB ഉടമസ്ഥാവകാശം മാറ്റാം.

KSEB Ownership change Online malayalam | download ownership changing form | KSEB ഉടമസ്ഥാവകാശം മാറ്റാം.

 എങ്ങനെയാണ് KSEB യിൽ അല്ലെങ്കിൽ നമ്മുടെ electricity connection ന്റെ ഉടമസ്ഥാവകാശം change ചെയ്യുന്നതെന്ന് നോക്കാം. online ആയി form fill ചെയ്തുകൊണ്ട് ownership change ചെയ്യാവുന്നതാണ്. 

KSEB Ownership change Online malayalam | download ownership changing form | KSEB ഉടമസ്ഥാവകാശം മാറ്റാം.

പ്രധാനമായും 2 അവസരങ്ങളിലാണ് KSEB ownership changing ചെയ്യാറുള്ളത്. ഒന്നാമതായി നിലവിലുള്ള ഉടമസ്ഥൻ മരണപ്പെടുന്നതോ അവകാശിയിലേക്ക് വസ്തു കൈമാറ്റം ചെയ്യപ്പെടുമ്പോളോ ആണ്, രണ്ടാമത്തേത് വസ്തു വില്പന നടത്തുമ്പോൾ വാങ്ങുന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ പേരിലേക്ക് KSEB ownership change ചെയ്യാവുന്നതാണ്. കൂടാതെ Lease,Merger,De-merger തുടങ്ങിയ കാര്യങ്ങളിലും ownership change ചെയ്യുവാൻ സാധിക്കും.


എന്തൊക്കെ രേഖകൾ ആണ് KSEB ownership change ചെയ്യാൻ ആവശ്യമുള്ളത്.

  • പുതിയ ഉടമസ്ഥന്റെ Identity Proof ( Passport,Driving Licence,Voter ID,Aadhar,PAN card മുതലായവയിൽ ഏതെങ്കിലും ഒരെണ്ണം ഇതിനായി ഉപയോഗിക്കാം)  ആവശ്യമാണ്. 
  • Passport size photo ( softcopy)
  • Building ന്റെ Ownership തെളിയിക്കുന്ന രേഖ ( Ownership certificate , Possession certificate,Landtax recipt etc…) 

 നിലവിൽ ഉള്ള സെക്യൂരിറ്റി deposit തുക ഉപയോഗിക്കണമെങ്കിൽ പഴയ ഉടമസ്ഥന്റെ സമ്മതപത്രം എന്നിവയാണ് KSEB ownership change ചെയ്യാൻ ആവശ്യമുള്ളത്.

(ads1)

എങ്ങനെയാണ് ഓൺലൈനായി KSEB ownership change ചെയ്യുന്നത്.

  • ഇതിനായി KSEB യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും ചുവടെ നൽകിയിരിക്കുന്നു.) വലതുഭാഗത്തായി നൽകിയിരിക്കുന്ന Online Services എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 
  • ഇപ്പോൾ വരുന്ന KSEB യുടെ web self service ൽ  നിങ്ങൾ പുതിയൊരു യൂസർ ആയതുകൊണ്ട് ഈ വെബ്‌സൈറ്റിൽ നിങ്ങൾ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഉണ്ട് ഇതിനായി User Login എന്നതിന് താഴെയായി ഉള്ള New user Registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 
  • Register new user എന്ന form ൽ Counsumer number,Bill number ന്റെ last 5 digit, പുതിയൊരു user id, Password , നിങ്ങളുടെ full name, email id , Mobile number എന്നിവ നൽകി Register ചെയ്യുക.
  • ശേഷം user login എന്ന ഭാഗത്തു നിങ്ങളുടെ User ID, Password എന്നിവ നൽകി Login ചെയ്യുക.
  • ശേഷം Bills and services എന്നതിന് താഴെയായുള്ള ownership change എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. മാറ്റേണ്ട consumer number നു നേരെയുള്ള Apply now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. Type of ownership , Reason for transfer, Nature of transfer, Name of applicant, Status of applicant, Address, Pin code, village, Local body, Survey number, Building number, Email id, Phone number, എന്നിവ നൽകി confirm ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Document upload എന്ന ഭാഗത്തു Proof of Identity , Passport size photo of applicant, Proof of ownership, Consent for transfer of  Security deposit എന്നിവ upoload ചെയ്ത് കൊടുക്കുക.ശേഷം confirm ബട്ടണിൽ ക്ലിക്ക് ചെയ്യുക. 
  • ശേഷം normal fees ആയി വരുന്ന 159/- രൂപ Payment നടത്തുക.
  • ശേഷം upload ചെയ്ത് കൊടുത്തതിന്റെ orginal രേഖകളും fee recipt ഉൾപ്പടെ KSEB യിൽ നേരിട്ട് സമർപ്പിക്കുക.


KSEB ownership change ചെയ്യുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ് ലിങ്ക് :

https://www.kseb.in

Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post