How to apply for PCC from outside India | PCC from Indian Embassy | Indian PCC from abroad

How to apply for PCC from outside India | PCC from Indian Embassy | Indian PCC from abroad

നിങ്ങൾ ഏത് രാജ്യത്താണെങ്കിലും നിങ്ങൾക്ക് അവിടെ ഇരുന്ന് തന്നെ Indian PCC (Police Clearance Certificate) എടുക്കാൻ സാധിക്കും എന്ന് നിങ്ങൾക്ക് അറിയുമോ ? വളരെ എളുപ്പത്തിൽ ഓൺലൈനായി അപേക്ഷിച്ചു കുറച്ചു ദിവസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് pcc ലഭിക്കുന്നതാണ്.
How to apply for PCC from outside India | PCC from Indian Embassy | Indian PCC from abroad


Do you know you can get Indian PCC (Police Clearance Certificate) from any country? Apply online very easily and you can get pcc within few days.

എങ്ങനെയാണ് വിദേശരാജ്യത്തു നിന്നും PCCക്ക് അപേക്ഷിക്കുന്നത് എന്ന് നോക്കാം !

  • ഇതിനായി Passport Seva at Indian Embassies and Consulates ന്റെ വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്.( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്)
  • welcome screen ൽ നിന്നും ഇപ്പോൾ നിങ്ങൾ ഉള്ള രാജ്യം സെലക്ട് ചെയ്യുക.
  • നിങ്ങൾ ഈ വെബ്‌സൈറ്റിൽ പുതിയൊരു യൂസർ ആയതുകൊണ്ട് Register ചെയ്യേണ്ട ആവശ്യം ഉണ്ട് ഇതിനായി Register എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Register form ൽ Embassy/consulate എന്ന ഭാഗത്തു നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്തെ Embassy/consulate സെലക്ട് ചെയ്യുക.
  • ശേഷം നിങ്ങളുടെ Given name ,surname,DOB,email ID എന്നിവ കൊടുത്തതിനു ശേഷം ഒരു പാസ്സ്‌വേർഡ് create ചെയ്യുക.
  • Hint Qustion എന്ന ഭാഗത്തു ഒരു qustion select ചെയ്തതിനു ശേഷം അതിനു ഉചിതമായ answer കൊടുക്കുക ( ഏതെങ്കിലും സാഹചര്യത്തിൽ പാസ്സ്‌വേർഡ് മറന്നാൽ ഈ വഴിയിലൂടെ recover ചെയ്യുവാൻ സാധിക്കും.)
  • ശേഷം captcha type ചെയ്ത് Register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
(ads1)
  • നിങ്ങൾ കൊടുത്തിരിക്കുന്ന ഇമെയിൽ id സന്ദർശിച്ചു വന്നിരിക്കുന്ന email ലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് Account Activate ചെയ്യുക.
  • ശേഷം Login ID യും Password ഉം നൽകി ലോഗിൻ ചെയ്യുക.
  • Applicant Home എന്ന ഭാഗത്തെ Apply for Police Clearance Certificate എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • Passport Details എന്ന ഭാഗത്തു Passport number,date of issue,date of expiry,Place of issue,Passport file number എന്നിവ enter ചെയ്തതിനു ശേഷം next ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • Applicant Details ൽ നിങ്ങളുടെ Given name,Last name,Gender,DOB,Place of Birth,Marital Status,Citizenship of India by,Employement type,Educational Qualification എന്നിവ enter ചെയ്ത് Next ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Family Details ൽ Father/Mother/Guardian Given name & surname type ചെയ്ത് next ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ശേഷം applicant address details എന്ന ഭാഗത്തു Address in India യിൽ House no. and street name, village/town/city, state/UT, District, Pin code, Police station, Mobile number, email ID എന്നിവ നൽകുക.
  • Present Address in Country of Domicile എന്ന ഭാഗത്തു Region/Country യിൽ നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന രാജ്യം സെലക്ട് ചെയ്യുക, ശേഷം അവിടുത്തെ address, mobile number എന്നിവ നൽകി Next ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Other Details എന്ന ഭാഗത്തു നിങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിങ്ങൾ ഇതുവരെ ഒരു വിധ ക്രിമിനൽ നടപടികളും നേരിടാത്ത ആൾ ആണെങ്കിൽ എല്ലാം No എന്ന് കൊടുക്കുക, മറിച്ചാണെങ്കിൽ ചോദ്യങ്ങൾ വായിച്ചു നോക്കി ആവശ്യമായ ഉത്തരം കൊടുക്കുക, ശേഷം Next ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Police Clearance Certificate Details എന്ന ഭാഗത്തു കാണിച്ചിരിക്കുന്ന Data കൾ ഒന്നുകൂടി പരിശോധിച്ചതിനു ശേഷം Next ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ശേഷം PCC form summary ഒന്നുകൂടി വായിച്ചതിനു ശേഷം I agree എന്ന checkbox tick ചെയ്ത് Place എന്ന ഭാഗത്തു നിങ്ങളുടെ സ്ഥലം enter ചെയ്ത് Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന POPUP BOX ൽ Yes, All Details are correct എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ Thank you, Your application submitted successfully എന്ന് കാണിക്കുന്നതാണ്.
  • ശേഷം Home pageൽ തിരികെയെത്തുമ്പോൾ നിങ്ങൾ submit ചെയ്ത application കാണാവുന്നതാണ്. അതിൽ ക്ലിക്ക് ചെയ്ത് Print എടുത്ത് ( Passport size photo, Passport orginal and copy, visa/permit എന്നിവയുമായി VFS സന്ദർശിക്കുക.

വിദേശത്തു നിന്നും Police Clearance Certificate ന് അപേക്ഷിക്കുവാൻ ഉള്ള ലിങ്ക്: embassy.passportindia.gov.in


Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post