Apply for caste certificate online | ജാതി സർട്ടിഫിക്കറ്റ് | Malayalam | Kerala

Apply for caste certificate online | ജാതി സർട്ടിഫിക്കറ്റ് | Malayalam | Kerala

Apply for caste certificate online - A caste certificate is a legal document that indicates the religious or communal category of individuals in India. This certificate can be used to bring forward the backward sections educationally and professionally. 

Apply for caste certificate online | ജാതി സർട്ടിഫിക്കറ്റ് | Malayalam | Kerala

 ഇന്ത്യയിൽ വ്യക്തികളുടെ മതപരമായ അല്ലെങ്കിൽ സാമുദായികപരമായ വിഭാഗത്തെ സൂചിപ്പിക്കുന്ന നിയമപരമായ രേഖയാണ് ജാതി സർട്ടിഫിക്കറ്റ്. ( Apply for caste certificate online ) പിന്നോക്ക വിഭാഗങ്ങളെ വിദ്യാഭ്യാസപരമായും തൊഴിൽപരമായും മുന്നിലേക്ക് കൊണ്ടുവരാൻ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു സാധിക്കുന്നു. 


ജാതി സർട്ടിഫിക്കറ്റ്ന്റെ നേട്ടങ്ങൾ. ( Benefits of Caste Certificate ) 

  • സീറ്റ് സംവരണം. ( നിയമസഭ , ഗവണ്മെന്റ് സർവീസ് , സ്കൂൾ ,കോളേജ് ) 
  • സ്കൂളുകളിലും കോളേജുകളിലുമുള്ള ഫീസ് ഒഴിവാക്കുകയോ കുറച്ചു കൊടുക്കുകയോ ചെയ്യുന്നു. 
  • ജോലികൾക്കുള്ള പ്രായ പരിധിയിൽ ഇളവ്. സ്കോളർഷിപ്പുകൾ. 
  • സർക്കാർ സബ്‌സീഡികൾ… etc.. 


എന്തൊക്കെ കാര്യങ്ങളാണ് ജാതി സെര്ടിഫിക്കറ്റിനു അപേക്ഷിക്കുന്നതിനു വേണ്ടത്? ( What things are required to apply for caste certificate? ) 

  • Ration card Number 
  • School Certificate Affidavit 
  • ജാതിപരമായ മറ്റേതെങ്കിലും രേഖകൾ 
  • ( PDF Format ആയിരിക്കണം Maximum 100 kb ) 


ജാതി സർട്ടിഫിക്കറ്റ്ന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം? ( Apply for caste certificate online ) 

STEP 1: 

  1. ഇതിനായി E district Kerala യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ( വെബ്‌സൈറ്റ് ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്. ) 
  2. Main menu വിലെ വലതുഭാഗത്തായുള്ള Sign In എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. 
  3. Login name, Password , Captcha എന്നിവ നൽകി Sign In എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

( e District Kerala യിൽ ഇതുവരെ Register ചെയ്തിട്ടില്ലാത്തവർ എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത് എന്ന് കാണാനായി ‘ എങ്ങനെ eDistrict Kerala യിൽ Sign up ചെയ്യാം? ‘ എന്ന ലിങ്ക് സന്ദർശിക്കുക.) 


STEP 2: 

  1. Main Menu വിൽ One time registration എന്നതിൽ Applicant registration എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക. 
  2. New registration എന്ന ഫോമിൽ എല്ലാ കാര്യങ്ങളും നൽകുക. 
  3. അച്ഛന്റെയും അമ്മയുടെയും Religion & Caste നിർബന്ധമായും നൽകുക. 
  4. ശേഷം Submit button ക്ലിക്ക് ചെയ്യുക. 


STEP 3: 

  1. Main menu വിൽ Certificate Service എന്നതിൽ Caste എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക. 
  2. eDistrict Register No. എന്ന ഭാഗത്തു OTR ചെയ്തിരിക്കുന്ന വ്യക്തിയെ സെലക്ട് ചെയ്ത കൊടുക്കുക. 
  3. Certificate purpose എന്നിടത് കേരളത്തിനകത്തെ ഉപയോഗത്തിനാണെങ്കിൽ State Purpose എന്നതും പുറത്തെ ആണെങ്കിൽ Outside State Purpose എന്നതും സെലക്ട് ചെയ്യുക. 
  4. Religion എന്ന ഭാഗത്തു നിങ്ങളുടെ Religion സെലക്ട് ചെയ്യുക. 
  5. Category സെലക്ട് ചെയ്യുക Caste സെലക്ട് ചെയ്യുക.( നിങ്ങൾ മറ്റേതെങ്കിലും Caste ൽ നിന്ന് മാറി വന്നതാണെങ്കിൽ Select if caste converted എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്തു അതിന്റെ വിവരങ്ങൾ നൽകുക.)
  6.  Declaration എന്ന ഭാഗത്തു അപേക്ഷിക്കുന്ന ആളുടെ പേരും സർട്ടിഫിക്കറ്റ് എടുക്കുന്ന ആളുമായിട്ടുള്ള ബന്ധവും നൽകുക. 
  7. ശേഷം Save and forward എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 


STEP 4: 

  1. Attachment സെക്ഷനിൽ Ration card number നൽകുക 
  2. School Certificate , Affidavit , ജാതിപരമായ മറ്റേതെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അതോ Upload ചെയ്ത് കൊടുക്കുക. ( Pdf only maximum 100kb) 
  3. ശേഷം Next എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 


STEP 5: 

Credit / Debit card , Internet banking , UPI എന്നിവയിൽ ഏതെങ്കിലും മാർഗ്ഗം ഉപയോഗിച്ച് payment നടത്താവുന്നതാണ്. അപേക്ഷയുടെ സ്ഥിതി അറിയുന്നതിനായി Certificate services ൽ Track My Certificate application എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക., ഓൺലൈനായി തന്നെ നിങ്ങൾക്ക് ഇവിടെ നിന്നും സർട്ടിഫിക്കറ്റ് Download ചെയ്യാവുന്നതാണ്. 



ജാതി സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് | Website link to apply for caste certificate 

https://edistrict.kerala.gov.in/

Previous Post Next Post